വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നാളെ(ജൂൺ 19)
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും ജില്ലാ സാക്ഷരതാ മിഷനും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന വായന പക്ഷാചരണം 2025 ന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം നാളെ (ജൂണ്‍ 19) നടക്കും. മഞ്ചേരി എച്ച് എം വൈ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉച്ചയ്ക്ക് 2. 30ന് നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരന് മണമ്പൂര്‍ രാജന് ബാബു നിര്‍വഹിക്കും.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. കെ കെ ബാലചന്ദ്രന് അധ്യക്ഷത വഹിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ് വായനാദിന സന്ദേശം നല്‍കും. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ കോഡിനേറ്റര്‍ എ.ഷഫ്ന വായനാദിന പ്രതിജ്ഞ ചൊല്ലും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ റഫീഖ്, സാക്ഷരതാ മിഷന് ജില്ലാ കോഡിനേറ്റര്‍ ദീപാ ജയിംസ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ സെക്രട്ടറി കെ ജാഫര്‍, ഏറനാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ശിവകുമാര്‍ പുറ്റാനിക്കാട്, പിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര് പ്രസാദ്, എച്ച് എം വൈ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സി കെ സാലിഹ്, ഹെഡ്മാസ്റ്റര് അന്‍വര്‍ സക്കീല് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
- Log in to post comments