Skip to main content

താൽപര്യപത്രം ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവജനങ്ങൾക്കായി ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയിൽ പരിശീലനം നൽകുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. ഗവ. രജിസ്‌ട്രേഷനും മുൻപരിചയവും ഗുണമേന്മയുമുള്ള സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷ, മുൻവർഷങ്ങളിൽ പരിശീലനം നൽകിയതിന്റെയും പരിശീലനാർഥികൾക്ക് പ്ലേസ്മെന്റ് നൽകിയതിന്റെയും റിപ്പോർട്ടുകൾ സഹിതം, സീൽ ചെയ്ത കവറിൽ ജൂൺ 30 ന് വൈകീട്ട് അഞ്ചിനകം കണ്ണൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം. ഫോൺ: 0497 2700596
 

date