ഏകദിന ശിൽപശാല
വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജില്ലാ മാനസികാരോഗ്യ പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലർമാർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് ഉദ്ഘാടനം ചെയ്തു. ബാലസുരക്ഷിത കേരളം കർമ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം നേരത്തെ കണ്ടെത്തി നടപടികൾ സ്വീകരിക്കുകഎന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി. ദിവ്യ അധ്യക്ഷയായി. ജില്ലാ മാനസികാരോഗ്യ പദ്ധതി നോഡൽ ഓഫീസർ ഡോ. വീണ ഹർഷൻ, ജില്ലാ ഹോസ്പിറ്റൽ കൺസൽട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. വിന്നി, ഡി എം എച്ച് പി സൈക്യാട്രിക് സോഷ്യൽ വർക്കർ നിഖിത വിനോദ് എന്നിവർ ക്ലാസെടുത്തു. ജില്ലാപഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി രേഖ, പി.കെ ജയരാജ്, ജലജ ഉച്ചമ്പള്ളി എന്നിവർ സംസാരിച്ചു.
- Log in to post comments