Post Category
ബാങ്കിങ് സമിതി അവലോകന യോഗം
ജില്ലാതല ബാങ്കിങ് സമിതി അവലോകന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് നടക്കാവിലെ അവന്യൂ ഹോട്ടലില്‍ നടന്ന യോഗത്തില്‍ സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ അധ്യക്ഷത വഹിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അരുണ്‍ കെ പവിത്രന്‍, അസി. കമീഷണര്‍ ജി ബാലചന്ദ്രന്‍ എന്നിവര്‍ ബോധവത്കരണ ക്ലാസെടുത്തു.
ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ എസ് ജ്യോതിസ്, കാനറ ബാങ്ക് ഡിജിഎം രവികുമാര്‍ സിന്‍ഹ, ആര്‍ബിഐ ഉദ്യോഗസ്ഥരായ എം മുത്തുകുമാര്‍, വി എസ് അഖില്‍, നബാര്‍ഡ് ഡിഡിഎം വി രാകേഷ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments