Post Category
പ്രതിഭാസംഗമം സംഘടിപ്പിച്ചു
കൊയിലാണ്ടി നഗരസഭയിലെ എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് വിജയികളെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെയും അനുമോദിച്ചു. പ്രതിഭാ സംഗമം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷത വഹിച്ചു. മാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂര്‍ മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷരായ നിജില പറവക്കൊടി, കെ എ ഇന്ദിര, കെ ഷിജു, സി പ്രജില, ഇ കെ അജിത്ത്, കൗണ്‍സിലര്‍മാരായ രത്‌നവല്ലി, വി പി ഇബ്രാഹിംകുട്ടി, കെ വൈശാഖ്, നിര്‍വഹണ ഉദ്യോഗസ്ഥ കെ ലൈജു, പി കെ ശ്രീനി എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments