Skip to main content

നെടുംകണ്ടം പോളിടെക്‌നിക് കോളേജില്‍ ഒഴിവുകൾ 

 

 

നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്കും ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രറ്റര്‍ തസ്തികയിലേക്കും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് 25 ന് രാവിലെ 10 ന് എഴുത്തു പരീക്ഷയും അഭിമുഖവും നടക്കും.

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിയകയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡെമോണ്‍സ്ട്രറ്റര്‍ തസ്തിയകയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക്: 04868-234082

 

date