Skip to main content

ഐ. ടി. ഐ പ്രവേശനം

 

 

വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഐ. ടി. ഐ- കളില്‍ റഗുലര്‍ സ്‌കീമിലുള്ള വിവിധ ട്രേഡുകളില്‍ (എന്‍.സി.വി.ടി/ എസ്. സി. വി.ടി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റില്‍ ഉള്ള ലിങ്ക് മുഖേനയും ഓണ്‍ലൈനായി 20 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പോര്‍ട്ടലിലും, വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷകന്റെ ആധാറുമായി ലിങ്ക് ചെയ്തതോ ചെയ്യാവുന്നതോ ആയ ഒരു മൊബൈല്‍ ഫോണ്‍ നമ്പറും, സ്വന്തമായി ഇ-മെയില്‍ വിലാസവും ഉണ്ടായിരിക്കണം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനോടൊപ്പം, അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകളുടെ ഒറിജിനലുകള്‍ സഹിതം സമീപത്തെ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ എത്തി 24 ന് മുമ്പ് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അപേക്ഷകനെ ഐ.ടി.ഐ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ. അപേക്ഷകന് ഓഗസ്റ്റ് 1 ന് 14വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. എസ്. എസ്. എല്‍.സി തോറ്റവര്‍ക്കും, ജയിച്ചവര്‍ക്കും, തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക:് 04868-291050.

date