Post Category
ബി.ടെക് ലാറ്ററൽ എൻട്രി: ഓപ്ഷൻ സമർപ്പണം 24 വരെ
സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ബി.ടെക് ലാറ്ററൽ എൻട്രി റെഗുലർ കോഴ്‌സിലേക്കായുള്ള ഓൺലൈൻ ഓപ്ഷൻ സമർപ്പണം www.lbscentre.kerala.gov.in മുഖേന ആരംഭിച്ചു. ഓപ്ഷനുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 24. ലാറ്ററൽ എൻട്രി വർക്കിംഗ് പ്രൊഫെഷണൽസ് പ്രവേശനം തേടുന്നവർക്ക് ഈ ഓപ്ഷൻ സമർപ്പണം ബാധകമല്ല. കൂടുതൽവിവരങ്ങൾക്ക്: 0471-2324396, 2560361, 2560327
പി.എൻ.എക്സ് 2773/2025
date
- Log in to post comments