Skip to main content

പട്ടികജാതി പട്ടികവർഗക്കാർക്ക് സൗജന്യ പരിശീലനം

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി പട്ടികവർഗക്കാരായ ഉദ്യോഗാർഥികളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി സൗജന്യ പരിശീലന പരിപാടി (Special Coaching Scheme) 2025 ജൂലൈ 1ന് തിരുവനന്തപുരത്ത് ആരംഭിക്കുന്നുടൈപ്പ്റൈറ്റിംഗ്ഷോർട്ട്ഹാൻഡ്കമ്പ്യൂട്ടർഇംഗ്ലീഷ്, അരിത്തമാറ്റിക്, ജനറൽനോളഡ്ജ് വിഷയങ്ങളിലാണ് പരിശീലനം. പ്ലസ് ടു വാണ് അടിസ്ഥാന യോഗ്യത. പ്രായ പരിധി 27 വയസ്സ്. വാർഷിക വരുമാനം 3 ലക്ഷം കവിയാൻ പാടില്ല. കോഴ്സിന്റെ കാലാവധി ഒരു വർഷം. പ്രതിമാസം 1,000 രൂപ സ്റ്റൈപന്റും മറ്റ് പഠനസാമഗ്രികകളും സൗജന്യമായി നൽകും. കോഴ്സിൽ ചേരാൻ താൽപ്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷാഫോറവും അനുബന്ധ രേഖകളുടെ പകർപ്പുകളും സഹിതം “The Sub- Regional Employment Officer I/C, National Career Service Centre for SC/ST, Behind Govt. Music College, Thycaud, Trivandrum-14” എന്ന വിലാസത്തിലോ placementsncstvm@gmail.com  എന്ന ഇ-മെയിലിലോ നേരിട്ട് ഓഫീസിൽ എത്തിയോ ജൂൺ 27 നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറത്തിനും മറ്റ് വിശദവിവരങ്ങൾക്കും “National Career Service Centre for SC/STs, Trivandrum” ഫേസ്ബുക്ക് പേജ് സന്ദർശിക്കുക ഫോൺ: 0471 2332113.

പി.എൻ.എക്സ് 2777/2025

date