Skip to main content

ഉമ്മാന്റെ വടക്കിനി' കുടംബശ്രീ ജില്ലാതല ഭക്ഷ്യമേള 27 മുതല്‍ വേങ്ങരയില്‍

 

    ജില്ലാ കുടുംബശ്രീ മിഷനും ജില്ലാ പഞ്ചായത്തും വേങ്ങര ഗ്രാമപഞ്ചായത്തും സംയുക്തമായി നവംബര്‍ 27 മുതല്‍ 29 വരെ വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ജില്ലാതല ഭക്ഷ്യമേള 'ഉമ്മാന്റെ വടക്കിനി' സംഘടിപ്പിക്കും.  27ന് വൈകീട്ട് നാലിന് അഡ്വ. കെഎന്‍എ ഖാദര്‍ എംഎല്‍എ  ഉദ്ഘാടനം ചെയ്യും.  മേളയില്‍ കഫേ കുടുംബശ്രീയുടെ വിദഗ്ദ്ധ പരിശീലനം ലഭിച്ച യൂണിറ്റുകള്‍ തയ്യാറാക്കുന്ന തനതായ മായം കലരാത്ത വൈവിധ്യമാര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പ്രദര്‍ശനവും വിപണനവും മേളയില്‍ ഉണ്‍ാകും. ദിവസവും വൈകീട്ട് നാല് മുതല്‍ ഒമ്പത് വരെയാണ് മേള നടക്കുന്നത്.  
    കുടുംബശ്രീ യൂണിറ്റുകള്‍ തയ്യാറാക്കുന്ന വിഭവങ്ങളായ പുതിയാപ്ലക്കോഴി, നിധി നിറച്ചക്കോഴി, കരിഞ്ചീരകക്കോഴി, മലബാര്‍ ദം ബിരിയാണി, ചിക്കന്‍പൊള്ളിച്ചത്, കുഞ്ഞിപ്പത്തല്‍, അതിശയ പത്തിരി, നൈസ് പത്തിരി, നൈപ്പത്തല്‍, കപ്പ ബിരിയാണി, ചിക്കന്‍ മക്രോണി, വിവിധ തരം പലഹാരങ്ങള്‍, ഔഷധ കഞ്ഞികള്‍, നൈച്ചോര്‍, ചക്ക കൊണ്‍ ണ്ടുള്ള വിവിധ തരം പലഹാരങ്ങള്‍, വിവിധ തരം പുട്ടുകള്‍ എന്നിവ മേളയുടെ പ്രത്യേക ആകര്‍ഷണങ്ങളാണ്.

date