Skip to main content

ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡ് : ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ഹിയറിംഗ്  ജൂണ്‍ 21 ന്

ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ഹിയറിംഗ്  ജൂണ്‍ 21 ന് രാവിലെ ഒമ്പതിന് തിരുവനന്തപുരം തൈക്കാട് പി.ഡബ്ള്യൂ.ഡി റസ്റ്റ് ഹൗസില്‍  നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നും പരാതി നല്‍കിയിട്ടുള്ളവരെയാണ് കമ്മിഷന്‍ നേരില്‍ കേള്‍ക്കുന്നത്. തിരുവനന്തപുരം 40, കൊല്ലം 37, പത്തനംതിട്ട 47  പരാതികളാണുള്ളത്. ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം  സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മിഷന്‍ നേരില്‍ കേള്‍ക്കുക.

date