Skip to main content

സ്മാർട്ട് ക്ലാസ്സ്‌ റൂമുകളുടെ ഉദ്ഘാടനം നിർവഹിച്ചു

 

 

മൂർക്കനാട് സെന്റ് ആന്റണീസ് എൽ.പി. സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും പി.ടി.എ. പൊതുയോഗവും ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച തുകകൊണ്ടാണ് സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കിയിട്ടുള്ളത്.

 

ശാസ്ത്ര സാങ്കേതികവിദ്യയുടെ വളർച്ച വിദ്യാഭ്യാസ മേഖലയിൽ അനിവാര്യമായ മുന്നേറ്റം സാധ്യമാക്കിയിട്ടുണ്ടെന്നും, സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കുന്നത് അതിന്റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു. മൊബൈൽ ഫോണിൽനിന്ന് ലഭിക്കുന്ന അറിവുകളുടെ നല്ലതും ചീത്തയുമായ വശങ്ങൾ തിരിച്ചറിയാൻ കുട്ടികൾക്ക് സാധിക്കണം. എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അവകാശമുണ്ട്. ഇതിന്റെ ഭാഗമായാണ് സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ അന്തർദേശീയ നിലവാരത്തിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ സീമ കുഞ്ഞുമോൻ, സ്കൂൾ മാനേജർ റവ. ഫാ. സിന്റോ മാടവന, എച്ച്.എസ്.എസ്. പ്രിൻസിപ്പൽ കെ.എ. വർഗീസ്, ഹൈസ്കൂൾ പ്രധാനാധ്യാപിക പ്രീത ഫിലിപ്പ്, എൽ.പി. സ്കൂൾ പ്രധാനാധ്യാപിക കെ.എ. റീന, പി.ടി.എ. പ്രസിഡന്റ് എം.ഡി. ചാക്കോ, ശതാബ്ദി കമ്മിറ്റി കൺവീനർ വിൻസന്റ് കോറോത്തുപറമ്പിൽ, സ്റ്റാഫ് പ്രതിനിധി സിനി കെ. ആന്റോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

date