കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ കായിക വികസനകുതിപ്പ്
കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഇ.എം.എസ്. മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നിർമാണം പൂർത്തിയാക്കിയ മേപ്പിൽ വുഡ് ഫ്ലോറിങ് ഉദ്ഘാടനവും, ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ വിനിയോഗിച്ച് പഞ്ചായത്ത് ഗ്രൗണ്ട് നവീകരണ പ്രവൃത്തിയുടെ പ്രഖ്യാപനവും ഇന്ന് (ജൂൺ 20) നടക്കും.
ഉച്ചയ്ക്ക് മൂന്നിന് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം പരിസരത്ത് നടക്കുന്ന ചടങ്ങിൽ കായിക, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിക്കും. കെ. രാധാകൃഷ്ണൻ എം.പി. വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ തുടങ്ങിയവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്തംഗങ്ങളായ ജിമ്മി ചൂണ്ടൽ, ലിനി ടീച്ചർ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments