Skip to main content

കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയില്‍ ടോള്‍ പ്ലാസ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി

കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയില്‍ (എന്‍.എച്ച് 85) ദേവികുളത്തുള്ള  ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ദേവികുളം സബ് കളക്ടര്‍ ഉത്തരവിട്ടു.
ടോള്‍ പ്ലാസയില്‍ ആംബുലന്‍സ്, ഫയര്‍ എന്‍ജിന്‍ അടക്കമുള്ള അടിയന്തര വാഹനങ്ങള്‍ കടന്നു പോകുന്ന പാത (ലൈന്‍) തടസപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത അപാകതകളില്‍ മാറ്റം വരുത്തുന്നതു വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണ് ഉത്തരവ്.
 

date