Skip to main content

ജില്ലയില്‍ നാല് വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടാകും പാമ്പാടുംപാറ, കുടയത്തൂര്‍, കരിമണ്ണൂര്‍, പള്ളിവാസല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് (20)

ജില്ലയിലെ നാല് വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടാകുന്നു. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ. എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാരിന്റെ പ്രതിജ്ഞാവാചകം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ ഇന്ന് (20) വൈകുന്നേരം 3 മണിക്ക് ഓണ്‍ലൈനായി നിര്‍വഹിക്കും. പാമ്പാടുംപാറ, കുടയത്തൂര്‍, കരിമണ്ണൂര്‍, പള്ളിവാസല്‍ വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി മാറുന്നത്.  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീ രണാകുന്നേല്‍, ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹികരംഗത്തെ നേതാക്കള്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളിലെ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കും.

സ്പെഷ്യല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ് ഫോര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണ നിര്‍വഹണ ഏജന്‍സി പൊതുമരാമത്ത് വകുപ്പാണ്. ഓരോ കെട്ടിടത്തിനും 45 ലക്ഷം വീതം 1.8 കോടി രൂപ ചെലവിട്ടാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.

കുടയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടയത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണ ഉദ്ഘാടന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം,കുടയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. ഷിയാസ്, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ.ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ആന്റണി, ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  

പാമ്പാടുംപാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം മുണ്ടിയെരുമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.  എം. എം. മണി എം. എല്‍. എ അദ്ധ്യക്ഷത വഹിക്കും. നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. റ്റി. കുഞ്ഞ്, പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ജിജി കെ. ഫിലിപ്പ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി എസ്. ലാല്‍, പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിതാ രാജേഷ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുര്യാക്കോസ് ചിന്താര്‍മണിയില്‍, മുകേഷ് മോഹന്‍, ദേവികുളം സബ്കളക്ടര്‍ ജയകൃഷ്ണന്‍ വി. എം, ഇടുക്കി എ.ഡി.എം ഷൈജു. പി. ജേക്കബ് എന്നിവര്‍ പങ്കെടുക്കും.

പള്ളിവാസല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം പള്ളിവാസല്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. അഡ്വ.എ.രാജ എം.എല്‍.എ  അധ്യക്ഷത വഹിക്കും. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി പ്രതീഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഭവ്യ കണ്ണന്‍, അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ലാലു,  പള്ളിവാസല്‍ പഞ്ചായത്ത് അംഗം ശശികുമാര്‍, ദേവികുളം സബ് കളക്ടര്‍  ജയകൃഷ്ണന്‍ വി.എം, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണ ഉദ്ഘാടന ചടങ്ങില്‍ പി. ജെ. ജോസഫ്  എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി, ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരന്‍, ഗ്രാമ പഞ്ചായത്ത് അംഗം ജീസ് ആയത്തുപാടം, തൊടുപുഴ തഹസില്‍ദാര്‍ രാജീവ്. യു തുടങ്ങിയവര്‍ സന്നിഹിതരാകും.
 

date