Skip to main content

കടലില്‍പ്പെട്ടുപോയവരെ രക്ഷപെടുത്താന്‍ ഊര്‍ജിതമായ  രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു: ജില്ലാ കളക്ടര്‍ 

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍പ്പെട്ടുപോയവരെ രക്ഷപെടുത്താന്‍ ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി  അറിയിച്ചു.  കര, വ്യോമ, നാവിക സേനകളുടെ തിരച്ചില്‍ നടന്നുവരികയാണ്. വ്യോമസേനയുടെ നാലു എയര്‍ക്രാഫ്റ്റുകളും നാവിക സേനയുടെ കപ്പലുകളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തി കൊണ്ടിരിക്കുന്നത്. 80 ല്‍ അധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വൈദ്യസഹായം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കി. എയര്‍ക്രാഫ്റ്റുകള്‍ കൊല്ലം, കുളച്ചല്‍ മേഖലകളിലായി 60 കിലോ മീറ്ററോളം ചുറ്റി നിരീക്ഷണം നടത്തുന്നുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ച ഉടന്‍ തന്നെ ജില്ലാ ഭരണകൂടം പൊലിസ്, ആരോഗ്യം. തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് വേണ്ട തയ്യാറെടുപ്പുകളെല്ലാം ചെയ്തിരുന്നു. മുന്നറിയിപ്പ് ലഭിക്കുന്നതിന് മുന്നേ കടലില്‍ മത്സ്യത്തൊഴിലാളികള്‍ പൊയ്ക്കഴിഞ്ഞിരുന്നു. രാവിലെ പെരുമാതുറയില്‍ കണ്ടെത്തിയ ആളെ ചിറയിന്‍കീഴ് പൂത്തുറയില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. അടുത്ത 48 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം തുടരുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

പി.എന്‍.എക്‌സ്.5116/17

date