വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ അവബോധം നൽകി 'കരിയര്‍ ജ്വാല' -- ജില്ലാതല ഉദ്ഘാടനം എച്ച് സലാം എം എൽ എ നിർവഹിച്ചു
രണ്ടു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് 2025-26 സാമ്പത്തിക വര്‍ഷം നടത്തുന്ന കരിയര്‍ ഗൈഡന്‍സ് പരിപാടിയായ 'കരിയര്‍ ജ്വാലക്ക് ജില്ലയിൽ തുടക്കമായി. ആലപ്പുഴ ജില്ലാതല ഉദ്ഘാടനം പറവൂര്‍ ഗവ.എച്ച്.എസിൽ എച്ച്. സലാം എം.എൽ.എ നിര്‍വഹിച്ചു.
പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന് അധ്യക്ഷയായി. ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ സ്വയം തൊഴില്‍ വിഭാഗം എപ്ലോയ്മെന്റ്റ് ഓഫീസര്‍ മഞ്ജു.വി.നായര്‍, വാര്‍ഡ് മെമ്പര്‍ പ്രഭ വിജയന്, സ്കൂള്‍ പ്രധാന അധ്യാപിക എന്‍. മായ, സ്കൂള്‍ മാനേജ്മെൻ്റ് കമ്മറ്റി ചെയര്മാന് കെ.സി. ജയകുമാര്‍ , ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ബിമല്‍ ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ് ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ജി.വിനോദ് നയിച്ചു. 137 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
കരിയര്‍ ജ്വാലയുടെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, വിദഗ്ധരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള കരിയര്‍ മീറ്റ്', വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കരിയര്‍ സംശയ നിവാരണം നടത്തുന്ന'കരിയര്‍ ക്ലിനിക്', ടെലഫോണ്‍ മുഖേന കരിയര്‍ ഗൈഡന്‍സ് എന്നിവ സംഘടിപ്പിക്കും. ഫോൺ: 0477 2230624, 8848100458.
- Log in to post comments