Skip to main content

അറിയിപ്പുകൾ

ഹോസ്പിറ്റൽ അഡ്‌മിനിസ്ട്രേഷൻ

 

കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സർട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങൽ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ കോഴ്സിലേക്ക് ഇൻറ്റേൺഷിപ്പോടുകൂടി റഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് +2 കഴിഞ്ഞവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഫോൺ- 7994926081,0484 2754443

 

ജൂനിയർ 

റസിഡന്റ്സ് നിയമനം

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് ജൂനിയർ റസിഡൻന്റ് മാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക്ക്-ഇൻ-ഇൻറർവ്യൂ ജൂൺ 25 രാവിലെ 11.00 മുതൽ ഉച്ചക്ക് 1.00 വരെ നടക്കും. താല്പര്യമുള്ളവർ.വയസ്,യോഗ്യത, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകേണ്ടതാണ്. ഫോൺ-0484 2754000

 

ഡിപ്ലോമ ഇൻ എയർലൈൻ & എയർപോർട്ട് മാനേജ്മെന്റ്

 

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ & എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്‌ടു/ തത്തുല്യയോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.  

 

അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. https://app.srccc.in/register എന്ന ലിങ്ക് വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30. ഫോൺ : 0471 2570471, 984603300

 

ഫുഡ് ക്രാഫ്ററ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

 

ടൂറിസം വകുപ്പിൻ്റെ കീഴിൽ തൃശൂർ പൂത്തോളിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്ററ് ഇൻസ്റ്റിററ്റ്യൂട്ടിൽ 2025-26 അധ്യയന വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് മേഖ ലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്ക് ഏതാനും സീറ്റുകൾ ഒ ഴിവുണ്ട്. താല്പ്‌പര്യമുള്ള വിദ്യർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിചേരണ്ടതാണ്. ഫോൺ- 0487-2384253, 9447610223 

 

*കളമശ്ശരി ഗവ. വനിത ഐ ടി ഐ : അഡ്മിഷൻ തുടരുന്നു*

 

കളമശ്ശരി ഗവ. വനിത ഐ ടി ഐ യിൽ 2025 ആഗസ്റ്റിൽ ആരംഭിക്കുന്ന അധ്യയന വർഷത്തേയ്ക്കുളള അഡ്മിഷൻ തുടരുന്നു. അപേക്ഷകൾ ഓൺലൈനായ് https://itiadmissions.kerala.gov.in എന്ന പോർട്ടൽ മുഖേനയും, https://det.keral.gov.in എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേനയും സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. സമർപ്പിച്ച അപേക്ഷയുമായ് ഏറ്റവും അടുത്തുളള സർക്കാർ ഐ.ടി.ഐയിൽ എത്തി വേരിഫിക്കേഷൻ പൂർത്തീകരിക്കേണ്ടതിനുളള അവസാന തീയതി ജൂലൈ 3. ഫോൺ : 0484 2544750, 9496282057.

 

*സൗജന്യ കമ്പ്യൂട്ടർ പരിശീലനം*

 

നാഷണൽ കരീർ സർവീസ് സെന്റർ ( എൻ സി എസ് സി ) തിരുവനന്തപുരം , എൻ ഐ ഇ എൽ ഐ ടി ( NIELIT) കോഴിക്കോട്, കെൽട്രോൺ നോളജ് സെൻ്ററുകൾ എന്നിവയുമായി സഹകരിച്ച് എസ്. സി/എസ്. ടി വിഭാഗങ്ങൾക്കായി നടത്തുന്ന ഒരു വർഷത്തെ സൗജന്യ കമ്പ്യൂട്ടർ പരിശീനത്തിന് (കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് ആൻഡ് ബിസിനസ്‌ അക്കൗണ്ടിങ് അസോസിയേറ്റ്) അപേക്ഷ ക്ഷണിച്ചു. കെൽട്രോണിൻ്റെ എറണാകുളം നോളേജ് സെൻ്ററിൽ ആണ് കോഴ്‌സ് നടത്തുന്നത്. പ്രായപരിധി: 18 മുതൽ 30 വയസ്സ് വരെ.

 

 മൂന്നു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പ്ലസ്‌ടു പാസ്സായ എസ്‌സി/എസ്‌ടി വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി എറണാകുളം കലൂരിലുള്ള കെൽട്രോൺ നോളേജ് സെൻ്ററിൽ നേരിട്ട് ഹാജരാകുക.ഫോൺ 0484-2971400, 8590605259.

 

അതിഥി അധ്യാപക ഒഴിവ്

 

 മഹാരാജാസ് കോളേജ് ഇസ്ലാമിക ചരിത്ര വിഭാഗത്തിലെ അതിഥി അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത : ഇസ്ലാമിക ചരിത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദം, പി എച് ഡി/നെറ്റ് ഉള്ളവർക്ക് മുൻഗണന. പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ളവരും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (ഒരു സെറ്റ് കോപ്പികളും സഹിതം) ജൂൺ 25ന് രാവിലെ 10.30 നു നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.maharajas.ac.in സന്ദർശിക്കുക

 

 ഫാം വർക്കർ നിയമനം

 

മത്സ്യഫെഡ് ഞാറക്കൽ ഫിഷ് ഫാമിൽ ഫാം വർക്കർ(ദിവസ വേദനം) തസ്‌തികയിലേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. പാസ്സായിരിക്കണം. 30 മുതൽ 45 വയസ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത ഫാമുകളിലെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷക്കുന്നവർക്ക് നീന്തൽ,വല വീശൽ, ബണ്ട് നവീകരിക്കൽ, വല നന്നാക്കൽ എന്നിവയിൽ പ്രാവീണ്യമുള്ളവരായിരിക്കണം. 

 

 വിദ്യാഭ്യാസ യോഗ്യതയും വയസ്സ് തെളിയിക്കുന്ന രേഖയും പ്രവർത്തന പരിചയം തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ജൂൺ 25 വൈകീട്ട് മൂന്നിന് മുൻപായി സമർപ്പിക്കണം.

 ഫോൺ: 9526041267

 

തെങ്ങു കൃഷി വർധന: കർഷക കൂട്ടായ്മകളുടെ അപേക്ഷ ക്ഷണിച്ചു*

 

തെങ്ങുകളുടെ ഉത്‌പാദനവും ഉത്‌പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി കർഷക പങ്കാളിത്തത്തോടെ ക്ലസ്റ്റർ അടിസ്ഥാനത്തിൽ നാളികേര വികസന ബോർഡ് നടപ്പിലാക്കുന്ന സമഗ്ര കേരവികസന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താല്പ‌ര്യമുള്ള കർഷക കൂട്ടായ്‌മകൾ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമുള്ള രേഖകൾ സഹിതം ജൂലൈ 10 വൈകിട്ട് 5 ന് മുൻപായി നാളികേര വികസന ബോർഡിൻ്റെ കൊച്ചി ആസ്ഥാനത്ത് നേരിട്ടോ തപാൽ മുഖേനയോ എത്തിക്കേണ്ടതാണ്. ഫോൺ : 0484 2376265, 2377267

 

 

 

 

 

 

.

date