Skip to main content

മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി : കൊച്ചി കോർപ്പറേഷൻ പ്രതിനിധികളെ തിരഞ്ഞെടുത്തു

മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതിയിലേക്ക് കൊച്ചി കോർപ്പറേഷനിൽ നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുത്തു. ദീപ വർമ്മ, അഡ്വ. ദീപ്തി മേരി വർഗീസ്, ബെനഡിക്ട് ഫെർണാണ്ടസ്, എം.ജി അരിസ്റ്റോട്ടിൽ എന്നിവരാണ് കൗൺസിലിലെ പ്രതിനിധികൾ. ജനറൽ, സ്ത്രീസംവരണ എന്നീ വിഭാഗങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 

ജനറൽ വിഭാഗത്തിൽ മത്സരിച്ച ബെനഡിക്ട് 36 വോട്ടും അരിസ്റ്റോട്ടിൽ 31 വോട്ടുമാണ് നേടിയത്. സ്ത്രീ സംവരണ വിഭാഗത്തിൽ മത്സരിച്ച ദീപ്തി മേരി വർഗീസിന് 33 വോട്ടും ദീപാവർമക്ക് 34 വോട്ടും ലഭിച്ചു. കോർപ്പറേഷൻ കാര്യാലയത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ വരണാധികാരിയായിരുന്നു. 

date