Skip to main content

ലിംഗനിഷ്പക്ഷ രചനകളൊരുക്കാൻ കുടുംബശ്രീ

 

 

ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജെൻഡർ വികസന വിഭാഗം ലിംഗനിഷ്പക്ഷ രചനകളുടെ സമാഹാരമൊരുക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. 

 

കാലാകാലങ്ങളായി പിതൃമേധാവിത്ത വ്യവസ്ഥിതിയുടെ തൂലിക തുമ്പാൽ എഴുതി തഴക്കം വന്ന സ്ത്രീപുരുഷ അസമത്വങ്ങൾക്കും അനീതികൾക്കും ബദലായി അയൽക്കൂട്ട അംഗങ്ങളായ സ്ത്രീകളുടെ ജീവിതാനുഭവങ്ങളിൽ നിന്നും മനുഷ്യപക്ഷ രചനകളുടെ അനുഭവം സമൂഹത്തിന് സംഭാവന ചെയ്യുന്നതിനാണ് കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

 

ജില്ലയിലെ 102 സി.ഡി.എസ്. ൽ നിന്നും കുറഞ്ഞത് 102 രചനകളാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുസ്തക രൂപത്തിലും വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഈ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും പരിപാടി ലക്ഷ്യമിടുന്നു.

 

നിലവിൽ ജില്ലയിൽ വിവിധ സി.ഡി.എസ് കളിൽ പ്രവർത്തിക്കുന്ന വായനാക്കൂട്ടങ്ങളുടെയും കമ്മ്യൂണിറ്റി കൗൺസിലർ മാരുടെയും സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date