2 മില്യണ്‍ പ്ലഡ്ജ്: കോടഞ്ചേരിയില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26ന് സംഘടിപ്പിക്കുന്ന 2 മില്യണ്‍ പ്ലഡ്ജില്‍ ജനകീയ പങ്കാളിത്തം ഉറപ്പിക്കുന്നതിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. കോടഞ്ചേരി പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ കെ ഒ പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം റോയ് കുന്നപ്പള്ളി മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ് ലഹരിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ സിബി ചിരണ്ടായത്, സൂസന്‍ വര്‍ഗീസ്, പഞ്ചായത്ത് അംഗങ്ങളായ ഷാജി മുട്ടത്ത്, റോസ്‌ലി മാത്യു, റിയാന സുബൈര്‍, വനജാ വിജയന്‍, സിസിലി ജേക്കബ്, ലീലാമ്മ കണ്ടത്തില്‍, റോസമ്മ തോമസ്, ലിസി ചാക്കോ, ബിന്ദു ജോര്‍ജ്, ചിന്ന അശോകന്‍, റീന സാബു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ നിഷാ റെജി, ഫാദര്‍ പോള്‍ മരിയ പീറ്റര്‍, സബ് ഇന്‍സ്‌പെക്ടര്‍ ബെന്നി തോമസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിദ്യാലയ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments