Skip to main content

അറിയിപ്പുകൾ

ദർഘാസ് ക്ഷണിച്ചു 

 

വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വടവുകോട് ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാറടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി പുനർ ദർഘാസുകൾ ക്ഷണിച്ചു. ജൂൺ 23 വൈകിട്ട് മൂന്ന് വരെ ദർഘാസുകൾ നൽകാം. ഫോൺ-0484 2730320

 

ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്

 

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്, കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക്‌ അപേക്ഷിക്കാം. ഒരു വർഷം, ആറു മാസം കോഴ്‌സുകൾ ചെയ്യുന്നതിലൂടെ ഇന്റേൺഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭിക്കും.ഫോൺ- 7994449314

 

ഡിപ്ലോമ ഇൻ എയർലൈൻ & എയർപോർട്ട് മാനേജ്‌മെന്റ്

 

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ & എയർപോർട്ട് മാനേജ്മെൻ്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്‌ടു അഥവാ തത്തുല്യയോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക്' തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്‌മെൻ്റെ രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തുന്നതാണ്. 

 

അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റ്റർ, നന്ദാവനം. വികാസ്‌ഭവൻ പി.ഒ. തിരുവനന്തപുരം- 33. https://app.srecc.in/register എന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20.ഫോൺ- 0471 2570471, 9846033001

 

അഭയകിരണം പദ്ധതി: അപേക്ഷ ക്ഷണിച്ചു

 

അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന ബന്ധുവിന് ധനസഹായം നൽകുന്നതിന് വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന അഭയകിരണം പദ്ധതിയിലേക്ക് 2025-26 വർഷത്തെ അപേക്ഷ ക്ഷണിച്ചു . അപേക്ഷകൾ ഓൺലൈനായി www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റ് വഴി 2025 ഡിസംബർ 15 വരെ സ്വീകരിക്കും. 

 

സംരക്ഷിക്കപ്പെടുന്ന വിധവകൾ 50 വയസ്സിന് മുകളിൽ പ്രായമുളളവരാകണം. വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. വിധവകൾക്ക് പ്രായ പൂർത്തിയായ മക്കൾ പാടില്ല. (ഭിന്നശേഷിക്കാരായ/മനോരോഗികളായ മക്കൾ ഉള്ളവരെ പരിഗണിക്കാവുന്നതാണ്). വിധവ കുടുംബ പെൻഷൻ/സർവീസ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവരാകരുത്. താമസിക്കുന്നതിന് സ്വന്തം വീടോ സൗകര്യമോ ഉള്ള വിധവകളാകരുത്. ഏതെങ്കിലും സ്ഥാപനത്തിൽ താമസക്കാരിയായി ധനസഹായത്തിന് അർഹരല്ല. 

വിധവയെ സംരക്ഷിക്കുന്ന അപേക്ഷകർ ക്ഷേമ പെൻഷനുകളോ വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കി വരുന്ന മറ്റ് ധനസഹായമോ ലഭിക്കുന്നവരായിരിക്കുന്നത്.

മുൻ വർഷം ധനസഹായം ലഭിച്ചവർക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്.

 

 അപേക്ഷ ക്ഷണിച്ചു 

 

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് 2025-26 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന 'ലഹരി വിമുക്ത വൈപ്പിൻ സമഗ്ര പരിപാടി' യുടെ ഭാഗമായി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന സ്കൂ‌ളുകളിൽ സുംബാ ഡാൻസ് ട്രെയിനിങ്ങ് പരിപാടി സംഘടിപ്പിക്കുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. പ്രൊപ്പോസൽ ലഭിക്കേണ്ട അവസാന തീയതി ജൂൺ 21(വൈകിട്ട് 5 വരെ) ആണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ വൈപ്പിൻ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0484-2496656.

 

ദർഘാസ്‌ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാതല ഐ.സി.ഡി.എസ് സെൽ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യത്തിനായി ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റുള്ള 7 വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം ( ഡ്രൈ ലീസ്‌ ) വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകുവാൻ താല്പര്യമുളള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി

ജൂൺ 30 ഉച്ചയ്ക്ക് 1 വരെ. ഫോൺ - 0484-2423934.

 

അഡ്മിഷൻ ആരംഭിച്ചു 

 

 അസാപ് കേരളയുടെ എ ആർ വി ആർ സെന്റർ ഓഫ് എക്സലൻസ് 2025-26 അധ്യയന വർഷത്തേക്ക് വിവിധ കോഴ്സുകളിക്കുള്ള അഡ്മിഷൻ ആരംഭിച്ചു .വി ആർ ഡെവലപ്പർ വിത്ത് യൂണിറ്റി, 2 ഡി ഗെയിം ആർട്ടിസ്റ്റ്, 3 ഡി ഗെയിം ആർട്ടിസ്റ്റ്, ഫിലിം ആൻഡ് വീഡിയോ എഡിറ്റർ, ഗെയിം ഡെവലപ്മെൻറ് യൂസിംഗ് അൺറിയൽ, എലിക്സർ ഡെവലപ്പർ, 2 ഡി ആനിമേഷൻ,3 ഡി ആനിമേഷൻ,യൂണിറ്റി ഡെവലപ്പർ, ബ്രോഡ്കാസ്റ്റ് വി ആർ, 3 ഡി അസറ്റ് ഡിസൈൻ ആൻഡ് ക്രിയേഷൻ, വി ആർ വിർച്വൽ പ്രൊഡക്ഷൻ ആർക്കിടെക്ചർ എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്.

  https://csp.asapkerala.gov.in/ എന്ന വെബ്സൈറ്റുമായോ ബന്ധപ്പെടുക. ഫോൺ : 9495999780

 

ഗസ്റ്റ് അധ്യാപക 

നിയമനം

 

എറണാകുളം മഹാരാജാസ് കോളേജിലെ കെമിസ്ട്രി ഡിപ്പാർട്ടമെന്റ് നടത്തുന്ന ബിഎസ് സി കെമിസ്ട്രി എൻവയോൺമെൻറ് & വാട്ടർ മാനേജ്‌മെൻറ് (cost sharing) കോഴ്‌സിലേയ്ക്ക് മാത്തമാറ്റിക്‌സ് ഗസ്റ്റ് അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം മിനിമം യോഗ്യത ഉള്ളവർക്ക് ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. താല്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 20 ന് രാവിലെ 10.30-ന് ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റായ www.maharajas.ac.in സന്ദർശിക്കുക.

 

 ലാബ് ടെക്നീഷ്യൻ നിയമനം 

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ആറുമാസ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.താത്പര്യമുള്ളവർ വയസ്സ്, യോഗ്യത പ്രവർത്തിപരിചയം,എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ സി സി എം ഹാളിൽ ജൂൺ 25ന് രാവിലെ 11ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ് . ഫോൺ:0484 - 2754000

 

സിസ്റ്റം അഡ്മിനിസ്ട്രേറ്റീവ് നിയമനം*

 

എറണാകുളം ഗവൺമെൻ്റ് ലോ കോളേജിൽ, 2025-26 അദ്ധ്യയന വർഷത്തിൽ 2026 മാർച്ച് 30 വരെ കാലയളവിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റീവ് തസ്‌തികയിലേയ്ക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്/ എം.എസ്.സി./ എം.സി.എ. എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത സർക്കാർ സ്ഥാപനങ്ങളിൽ 3 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 20ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.

date