Skip to main content

വായനാദിനം ആചരിച്ചു

നിത്യസഹായ മാതാ ഗേള്‍സ് ഹൈസ്‌കൂളും റൈസിംഗ് കൊട്ടിയവും  സംയുക്തമായി വായനദിനാഘോഷം സംഘടിപ്പിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍  കിരണ്‍ നാരായണന്‍  ഉദ്ഘാടനം ചെയ്തു.  വായനാദിന ക്വിസും നൃത്തവും സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  വൈ. ജൂഡിത്ത് ലത, പിടിഎ  പ്രസിഡന്റ്  മുഹമ്മദ് റിയാസ്, സ്റ്റാഫ് സെക്രട്ടറി സിസ്റ്റര്‍ ജോയല്‍, റൈസിംഗ് കൊട്ടിയത്തിന്റെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date