Post Category
താല്‍കാലിക നിയമനം
പട്ടികജാതി വികസന വകുപ്പ് ജ്വാല ലീഗല്‍സെല്ലിന്റെ പ്രവര്‍ത്തനത്തിനായി ലീഗല്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. യോഗ്യത: നിയമ ബിരുദം, അഡ്വക്കേറ്റായി രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ജില്ലയില്‍ നിന്നുള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 21-40 വയസ്. ഒരു വര്‍ഷത്തേക്കാണ് നിയമനം. ജാതി, വിദ്യാഭ്യാസം, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ജൂണ്‍ 30 നകം ജില്ലാ പട്ടികജാതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0474 2794996.
date
- Log in to post comments