താല്‍ക്കാലിക നിയമനം
അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികളിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. തസ്തികകളും, അഭിമുഖ സമയവും യോഗ്യതയും-
ജൂണ്‍ 23ന് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്- കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തരബിരുദവും(ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം). 24ന് ബിസിനസ് ഇക്കണോമിക്‌സ്- യു.ജി.സി ചട്ടപ്രകാരമുള്ള യോഗ്യത. 25ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് - ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തരബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം.). 26ന് മാത്തമാറ്റിക്‌സ് - യു.ജി.സി ചട്ടപ്രകാരമുള്ള യോഗ്യത. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് - ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തരബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം).
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30ന് കോളജില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് : www.cea.ac.in ഫോണ്‍ - 8547005100.
- Log in to post comments