ജ്വാല ലീഗൽ സെല്ലിൽ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ ജ്വാല ലീഗൽ സെല്ലിൽ ലീഗൽ അഡ്വൈസർ, ജ്വാല ലീഗൽ സെൽ അസിസ്റ്റന്റ്, ജില്ലകളിൽ ലീഗൽ കൗൺസിലർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ പട്ടികജാതി വിഭാഗത്തിൽ നിന്നും ഉള്ളവരായിരിക്കണം. ഒരു വർഷമാണ് നിയമന കാലാവധി. ജില്ലാതല ലീഗൽ കൗൺസിലർ തസ്തികയിലെ അപേക്ഷകൾ അതാത് ജില്ല പട്ടികജാതി വികസന ഓഫീസുകളിലും ജ്വാല ലീഗൽ സെൽ അസിസ്റ്റന്റ്, ലീഗൽ അഡ്വൈസർ അപേക്ഷകൾ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലും സമർപ്പിക്കണം. ലീഗൽ കൗൺസിലർ തസ്തികയിലേക്ക് സ്വന്തം ജില്ലയിൽ മാത്രമേ അപേക്ഷിക്കാവു.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സഹിതം 30 ന് മുൻപ് അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് : 0471-2315375, cposcdd@gmail.com .
പി.എൻ.എക്സ് 2814/2025
- Log in to post comments