കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്: പരീക്ഷ ജൂലൈ 20 ന്
ദേവസ്വത്തിലെ സാനിറ്റേഷൻ വർക്കർ (കാറ്റഗറി നമ്പർ : 03/2025), ഗാർഡനർ (കാറ്റഗറി നമ്പർ : 04/2025), കൗ ബോയ് (കാറ്റഗറി നമ്പർ : 05/2025), ലിഫ്റ്റ് ബോയ് (കാറ്റഗറി നമ്പർ : 06/2025), റൂം ബോയ് (കാറ്റഗറി നമ്പർ : 07/2025), ലാമ്പ് ക്ലീനർ (കാറ്റഗറി നമ്പർ : 14/2025), കൃഷ്ണനാട്ടം സ്റ്റേജ് അസ്സിസ്റ്റന്റ് (കാറ്റഗറി നമ്പർ : 17/2025), കൃഷ്ണനാട്ടം ഗ്രീൻ റൂം സെർവന്റ് (കാറ്റഗറി നമ്പർ : 18/2025), ആയ(GDEMS) (കാറ്റഗറി നമ്പർ : 30/2025), ഓഫീസ് അറ്റൻഡന്റ് (GDEMS) (കാറ്റഗറി നമ്പർ : 31/2025), സ്വീപ്പർ (GDEMS) (കാറ്റഗറി നമ്പർ: 32/2025) തസ്തികകളിലേക്കുള്ള പൊതു ഒ.എം.ആർ പരീക്ഷ ജൂലൈ 20 ന് ഉച്ചയ്ക്ക് 01.30 മുതൽ 03.15 വരെ തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രത്തിൽ നടത്തുന്നു. പരീക്ഷയുടെ ഹാൾടിക്കറ്റ് ജൂലൈ 5 ന് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാകും. പ്രൈഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in.
പി.എൻ.എക്സ് 2840/2025
- Log in to post comments