Skip to main content

ജില്ലയിൽ ഇന്ന് (24) സ്വച്ഛ് സർവേക്ഷൻ സർവേക്ക് തുടക്കമാകും

 

സ്വച്ഛ് സർവേക്ഷൻ ഗ്രാമീൺ 2025 സർവേക്ക് ജില്ലയിൽ  ഇന്ന്  തുടക്കമാകും. ശുചിത്വത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഗ്രാമങ്ങളുടെ നിലവാരം വിലയിരുത്തുക  എന്നതാണ് ഇതിന്റെ ലക്ഷ്യം.

സർവേയുടെ  ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഹരിത കർമ്മസേനാ കൺസോർഷ്യം ഭാരവാഹികൾക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു. പുന്നപ്ര ഇ. എം. എസ്. ഓഡിറ്റോറിയത്തിൽ  നടന്ന  പരിപാടിയിൽ ശുചിത്വ മിഷൻ അസി. കോ ഓർഡിനേറ്റർ മുഹമ്മദ്‌ കുഞ്ഞ് ആശാൻ സർവേ വിശദീകരിച്ചു.

 

 

(പിആർ/എഎൽപി/1806)

date