Skip to main content

റീല്‍സ് മത്സരം

സംസ്ഥാന ശുചിത്വ മിഷന്‍ 'എന്റെ കരുതല്‍ എന്റെ പരിസ്ഥിതിക്കായി' പരിസ്ഥിതിദിന ക്യാമ്പയിന്റെ ഭാഗമായി റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു.  പരമാവധി ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള റീലുകളാണ്  തയ്യാറാക്കേണ്ടത്.  റീലുകള്‍ എം.പി 4 അല്ലെങ്കില്‍ എ.വി.ഐ ഫോര്‍മാറ്റില്‍ 9:16 പോര്‍ട്രേറ്റ് ഫോര്‍മാറ്റില്‍ നിര്‍മിക്കണം. ശുചിത്വ മിഷന്റെ ആശയങ്ങള്‍ അടങ്ങിയ മലയാളത്തില്‍ തയ്യാറാക്കിയ മികച്ച 10 റീലുകള്‍ക്ക് 10,000 രൂപാ വീതം സമ്മാനം നല്‍കും. മലയാളത്തില്‍ തയ്യാറാക്കിയ റീലുകള്‍ ജൂണ്‍ 28 നകം 9495559792 എന്ന വാട്‌സ് അപ് നമ്പരില്‍ പേരും വിലാസവും ചേര്‍ത്ത് അയക്കണം.

date