Skip to main content

യുവ സാഹിത്യ ക്യാമ്പ് ; രചനകള്‍ അയയ്ക്കാം

  സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കുന്നതിന്   18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍   രചനകള്‍ (കഥ, കവിത മലയാളത്തില്‍) ജൂലൈ 10 ന് മുന്‍പ്  സമര്‍പ്പിക്കണം.   സൃഷ്ടി കര്‍ത്താവിന്റെ പേരും മേല്‍വിലാസവും രേഖപ്പെടുത്തണം. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടി ല്ലാത്തതും മൗലികവുമായ രചനകള്‍ ഡി.റ്റി.പി ചെയ്ത്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍/വോട്ടര്‍ ഐ.ഡി) ബയോഡേറ്റ, വാട്സ്പ്പ് നമ്പര്‍   സഹിതമാണ് നല്‍കേണ്ടത്. കവിത 60 വരിയിലും കഥ എട്ട് ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്.  sahithyacamp1@gmail.com ലോ, സംസ്ഥാന യുവജനക്ഷേമബോര്‍ഡ്, സ്വാമിവിവേകാനന്ദ യൂത്ത് സെന്റര്‍ ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനകുന്ന് പി.ഒ, തിരുവനന്തപുരം-695043 വിലാസത്തിലോ   ലഭിക്കണം  ഫോണ്‍: 0474 2798440.
 

 

date