ലീഗല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന നിയമസഹായ പ്രവര്‍ത്തനങ്ങള്‍-ജ്വാലയുടെ ഭാഗമായി ലീഗല്‍ അസിസ്റ്റന്റ്, ജ്വാല ലീഗല്‍ സെല്‍ അസിസ്റ്റന്റ്, ലീഗല്‍ അഡൈ്വസര്‍ എന്നീ തസ്തികകളിലേക്ക് തെരഞ്ഞെടുക്കുന്നതിന് നിയമബിരുദവും അഡ്വക്കേറ്റായി രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലീഗല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിലും ലീഗല്‍ സെല്‍ അസിസ്റ്റന്റ്, ലീഗല്‍ അഡൈ്വസര്‍ തസ്തികകളിലേക്ക് തിരുവനന്തപുരത്തുള്ള പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ഓഫീസിലുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ജൂണ്‍ 30. പ്രായപരിധി 21 നും 40 നും ഇടക്ക്. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളുമായി ബന്ധപ്പെടുക. ഫോണ്‍: 0477 2252548, 8547630048.
(പിആര്‍/എഎല്‍പി/1825)
- Log in to post comments