Skip to main content

*ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ; ചങ്ങാതിക്കൊരു തൈ*

 

 

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ ക്യാമ്പയിനിന്റെ ഭാഗമായി 'ചങ്ങാതിക്കൊരു തൈ' ക്യാമ്പയിനുമായി കമ്പളക്കാട് ജിഎൽപി സ്കൂൾ വിദ്യാർഥികൾ. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പയിൻ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി രജിത ഉദ്ഘാടനം ചെയ്തു. 2050 ൽ നെറ്റ് സീറോ കാർബൺ എമിഷനിലെത്താൻ നിരവധി പരിസ്ഥിതി പുനർസ്ഥാപന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിന്റെ ഭാഗമായി 2025 ജൂൺ അഞ്ച് മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ ഒരു കോടി വൃക്ഷതൈകൾ സംസ്ഥാനമൊട്ടാകെ നട്ടുപിടിപ്പിക്കും. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർഷ ചേനോത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തൻവീർ, വാർഡ് മെമ്പർ കമല രാമൻ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി എം മഞ്ജു എന്നിവർ സംസാരിച്ചു. സ്കൂൾ കുട്ടികൾ, കോളജ് വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ സേന അംഗങ്ങൾ, സർക്കാർ ജീവനക്കാർ, റെസിഡൻസ് അസോസിയേഷനുകൾ, ആരാധനാലയങ്ങൾ, വായനശാലകൾ, സാമൂഹ്യ–രാഷ്ട്രീയ–സാംസ്കാരിക സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്.

date