തൊഴില്‍ പരിശീലകരെ നിയമിക്കുന്നു
സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളില്‍ ട്രെയിനര്‍, സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അനിമേറ്റര്‍ മീഡിയ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്, അസിസ്റ്റന്റ് റോബോട്ടിക്സ് ടെക്നീഷ്യന്‍, ഡ്രോണ്‍ സര്‍വീസ് ടെക്നീഷ്യന്‍, ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍, ടെലികോം ടെക്നീഷ്യന്‍ ഐ.ഒ.ടി, സര്‍വീസ് ആന്‍ഡ് മെയിന്റനന്‍സ് ടെക്നീഷ്യന്‍-ഫാം മെഷിനറി, ഫിറ്റ്നസ് ട്രെയിനര്‍, എ.ഐ ഡിവൈസ് ഇന്‍സ്റ്റലേഷന്‍ ഓപ്പറേറ്റര്‍ എന്നിവയാണ് തസ്തികകള്‍.
ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, മുന്‍പരിചയം എന്നിവ സംബന്ധിച്ച് വിശദാംശവും ഫോറവും സമഗ്ര ശിക്ഷ കേരളത്തിന്റെ https://ssakerala.in/SDC1.php എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകര്‍ ജൂണ്‍ 30ന് സമഗ്ര ശിക്ഷ കേരളം മലപ്പുറം ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ സ്പോട്ട് ഇന്റര്‍വ്യൂവിന് ഹാജരാകവണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446245195
- Log in to post comments