Skip to main content

വെറ്റിനറി സർജനെ നിയമിക്കുന്നു

ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ സർജറി യൂണിറ്റിലേക്ക് വെറ്റിനറി സർജന്മാരെ  കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.  സർജന്മാർ എം വി എസ് സി  ( സർജറി ) വെറ്റിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരായിരിക്കണം. താല്പര്യമുള്ളവർ ജൂൺ 26 ന് 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന വാക് ഇന്റർവ്യൂവിൽ ഹാജരാകണം. പൂർണ്ണമായ ബയോഡേറ്റ,വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483- 2734917

date