ക്യാഷ് അവാർഡിന് അപേക്ഷിക്കാം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാബോർഡിൽ കോട്ടയം ജില്ലയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക്, 2024-2025 അധ്യയന വർഷത്തിൽ പത്താംതരത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കുള്ള ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അംഗത്തിന്റെ അംഗത്വകാർഡിന്റെ പകർപ്പ്, ഇതുവരെ അംശദായം അടച്ച പാസ്ബുക്കിന്റെ മുഴുവൻ പകർപ്പ്, അംഗത്തിന്റെ ആധാർ കാർഡിന്റെ പകർപ്പ്, അംഗത്തിന്റെ വയസ്സ് തെളിയിക്കുന്ന രേഖ ( ജനനസർട്ടിഫിക്കറ്റ്/ സ്കൂൾ സർട്ടിഫിക്കറ്റ്/ പാസ്പോർട്ട്/ഡ്രൈവിംഗ് ലൈസൻസ് ഇവയിലേതെങ്കിലും ഒന്നിന്റെ കോപ്പി) റേഷൻ കാർഡിന്റെ പകർപ്പ്, അംഗത്തിന്റെ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് (സിംഗിൾ അക്കൗണ്ട്), വിദ്യാർഥിയുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ആധാറിന്റെ പകർപ്പ് എന്നിവ ഹാജരാക്കേണ്ടതാണ്.അവസാന തീയതി ജൂലൈ 15. വിശദവിവരത്തിന് ഫോൺ: ബന്ധപ്പെടേണ്ട നമ്പർ 0481 2300762.
- Log in to post comments