ഭവനം ഫൗണ്ടേഷൻ കേരളയുടെ അപ്പാർട്ട്മെന്റുകൾ വില്പനയ്ക്ക്
ഭവനം ഫൗണ്ടേഷൻ കേരള എറണാകുളം ജില്ലയിൽ നിർമ്മിച്ച അപ്പാർട്ട്മെൻ്റുകൾ വിൽപ്പനയ്ക്ക്. പെരുമ്പാവൂർ കുന്നത്തുനാട് താലൂക്ക് അറക്കപ്പടി വില്ലേജിലെ പോഞ്ഞാശ്ശേരിയിൽ നിർമ്മിച്ച 715 ചതുരശ്ര അടിയിലുള്ള അപ്പാർട്‌മെന്റുകളാണ് വിൽപ്പനയ്ക്കുളളത്. സ്വന്തമായോ വിവാഹ പങ്കാളിയുടെ പേരിലോ സ്വന്തമായി വീട് /അപ്പാർട്ട്മെൻ്റ് ഇല്ലാത്ത
സ്വകാര്യ, പൊതു , സർക്കാർ മേഖലകളിൽ കുറഞ്ഞ വേതനത്തിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടിയാണ് ഭവനം ഫൗണ്ടേഷൻ കേരള ഈയൊരു കെട്ടിടസമുച്ചയം നിർമ്മിച്ചത്.
ഒരു അപ്പാർട്മെന്റിൽ അറ്റാച്ചഡ് ബാത്റൂമുകളുള്ള രണ്ട് കിടപ്പ് മുറികൾ, ഡൈനിങ് ഏരിയയും വിസിറ്റിംഗ് ഏരിയയും അടങ്ങിയ ഒരു മൾട്ടി പർപസ് ഹാൾ, അടുക്കള, ബാൽക്കണി
കാർ പാർക്കിങ് സൗകര്യം, എന്നിവയാണ് ഉൾപ്പെടുന്നത്. ഇതിനു പുറമേ അഗ്നിശമന സംവിധാനം, രണ്ട് ലിഫ്റ്റുകൾ, മഴവെള്ള സംഭരണി, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഡീസൽ ജനറേറ്റർ സിസ്റ്റം, റോഡ് ആക്‌സസ്, ചുറ്റുമതിൽ, സെക്യൂരിറ്റി ക്യാബിൻ എന്നീ പൊതു സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുപത് ലക്ഷത്തി അൻപത്തിയേഴായിരത്തി എഴുന്നൂറ്റി എട്ട് രൂപയാണ് ( 20,57,708/- )
ഒരു അപാർട്മെൻ്റിൻ്റെ വില.
അപേക്ഷ ഫോറം ഭവനം ഫൗണ്ടേഷൻ കേരള, ലേബർ കമ്മീഷണറേറ്റ്, കേരള അക്കാദമി ഫോർ സ്കിൽ ആൻഡ് എക്‌സലൻസ് (KASE), കേരള ഇൻസ്റ്റ്യൂട്ട് ഫോർ ലേബർ ആൻഡ് എംപ്ലോയ്മെന്റ്റ് (KILE) എന്നീ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. താൽപര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയും അർഹത തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പുകളും സഹിതം അപേക്ഷ നൽകണം. വിലാസം:
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ഭവനം ഫൗണ്ടേഷൻ കേരള, TC 13/287/1, പനച്ചമൂട്ടിൽ, മുളവന ജംഗ്ഷൻ, കുന്നുകുഴി, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം - 695035. അവസാന തീയ്യതി ജൂലൈ20.
- Log in to post comments