Skip to main content

ബ്ലോക്ക് പഞ്ചായത്ത് വാർഡ് : ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ്

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹീയറിംഗ് നാളെ (ജൂണ്‍ 23) രാവിലെ ഒന്‍പത് മണിക്ക് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

എറണാകുളം, ആലപ്പുഴ, തൃശൂര്‍, ഇടുക്കി,പാലക്കാട്, കോട്ടയം ജില്ലകളില്‍ നിന്നും പരാതികള്‍ നല്‍കിയിട്ടുള്ളവരെയാണ് കമ്മീഷന്‍ ചെയർമാൻ എ ഷാജഹാന്റെ നേതൃത്വത്തിൽ നേരില്‍ കേള്‍ക്കുന്നത്. 

ബ്‌ളോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മീഷന്‍ നേരില്‍ കേള്‍ക്കുക. 

എറണാകുളം ജില്ലയില്‍ ആകെ 52 പരാതികളാണുള്ളത്.

date