Post Category
സ്പോട്ട് അഡ്മിഷൻ
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ 2025-26 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളായ ഫുഡ് പ്രൊഡക്ഷൻ / ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ / ഫുഡ് ആൻഡ് ബിവറേജ് സർവീസ് കോഴ്സുകളിലേക്ക് എസ്.ടി വിഭാഗത്തിൽ ഒരു സീറ്റും കൂടാതെ മറ്റ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകളും ഒഴിവുണ്ട്. എസ്.എസ്.എൽ.സി / പ്ലസ് ടു / ടി.സി എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ടെത്തി അഡ്മിഷൻ നേടാം. അടിസ്ഥാന യോഗ്യത: പ്ലസ്ടു/തത്തുല്യം/ഡിഗ്രി. കൂടുതൽ വിവരങ്ങൾക്ക്: 0471-2728340, 7561882783, 8075899870.
പി.എൻ.എക്സ് 2888/2025
date
- Log in to post comments