Skip to main content

അഭിമുഖം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ച്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, സീനിയര്‍ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് മാനേജര്‍, സീനിയര്‍ ബ്രാഞ്ച് മാനേജര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, സീനിയര്‍ ടെക്‌നീഷ്യന്‍, ജൂനിയര്‍ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.

താത്പര്യമുള്ള 40 വയസിനുള്ളില്‍ പ്രായമുള്ളവര്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 27ന് രാവിലെ 10 മണിക്ക് എംപ്ലോയ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8921916220.

date