Skip to main content

ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് : അപേക്ഷ ക്ഷണിച്ചു

കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ കീഴിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് (NCC) ന്യൂഡൽഹിയുടെ തിരുവനന്തപുരം പൂജപ്പുരയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (ICM) 2025 ഓഗസ്റ്റിൽ ആരംഭിക്കുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (HDCM) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ബാങ്ക്, അർബൻ/സർവീസ് സഹകരണ ബാങ്കുകൾ, സഹകരണ വകുപ്പ് ഇൻസ്‌പെക്ടർ/ഓഡിറ്റർ, ദേശീയ സംസ്ഥാന ഫെഡറേഷൻ എന്നിവയിൽ ജോലി സാധ്യതകൾ നൽകുന്ന കേരള പി.എസ്.സി/ കോ-ഓപ്പറേറ്റീവ് സർവീസ് എക്‌സാമിനേഷൻ ബോർഡ് അംഗീകൃത കോഴ്‌സാണ്. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്‌സിന്റെ കാലാവധി. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അപേക്ഷിക്കാം. പ്രായപരിധി 45 വയസ് (സഹകരണസംഘം വകുപ്പ് ജീവനക്കാർക്ക് പ്രായപരിധി ബാധകമല്ല). വിശദവിവരങ്ങൾക്ക്9946793893.

പി.എൻ.എക്സ് 2893/2025

date