Skip to main content

വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കാം

        മത്സ്യഫെഡും ദേശീയ ന്യൂനപക്ഷ വികസന കോർപ്പറേഷനും സംയുക്തമായി നൽകുന്ന വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ അംഗങ്ങളായവരുടെ മക്കൾക്കാണ് ഉന്നത വിദ്യാഭ്യാസത്തിനായി കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നത്. 5 വർഷത്തിൽ അധികരിക്കാത്ത സാങ്കേതികവും തൊഴിൽപരമായ കോഴ്സുകൾക്കാണ് സഹായം. ഇന്ത്യയിലെ കോഴ്സുകൾക്ക് പരമാവധി 20 ലക്ഷം രൂപ വരെയും ഇന്ത്യക്ക് പുറമേയുള്ള കോഴ്സുകൾക്ക് പരമാവധി 30 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. കോഴ്സ് പൂർത്തീകരിച്ച് 6 മാസം കഴിയുകയോ അല്ലെങ്കിൽ തൊഴിൽ ലഭിച്ചതിനു ശേഷമോ (ഏതാണോ ആദ്യം) അതു വരെ വായ്പയ്ക്ക് മോറട്ടോറിയം നൽകും. കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുള്ളവർക്ക് 3 ശതമാനവും 8 ലക്ഷം രൂപ വരെയുള്ളവർക്ക് 8 ശതമാനവും 8 ലക്ഷം രൂപ വരെയുള്ള വനിതാ അപേക്ഷകർക്ക് 3 ശതമാനവുമാണ് വാർഷിക പലിശ നിരക്ക്. താൽപര്യമുള്ളവർ മത്സ്യഫെഡിന്റെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോർഡ് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക.  കൂടുതൽ വിവരങ്ങൾക്ക്www.matsyafed.in0471-2458606, 2457756, 2457172.

പി.എൻ.എക്സ് 2894/2025

date