Post Category
ലഹരി വിരുദ്ധ ദിനാചരണം എച്ച് സലാം എം.എൽ .എ ഇന്ന് (26) ഉദ്ഘാടനം ചെയ്യും
കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം സംഘടിപ്പിപ്പിക്കുന്ന ലഹരി വിരുദ്ധ ദിനാചരണം എച്ച് സലാം എം. എൽ. എ
ആലപ്പുഴ ടി.ഡി.എച്ച്.എസ്.എസില്‍ ജൂണ്‍ 26 ന് ഉച്ചക്ക് രണ്ട് മണിക്ക് ഉദ്ഘാടനം ചെയ്യും. സെമിനാർ, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും നടക്കും.
കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് അംഗം എസ്. ദീപു അധ്യക്ഷനാകും. ആലപ്പുഴ എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ. എസ് ലാല്‍ജി വിഷയാവതരണം നടത്തും.
(പിആർ/എഎൽപി/1833)
date
- Log in to post comments