Skip to main content

പിജി പ്രവേശനം

 മാവേലിക്കര  ഐ.എച്ച്.ആർ.ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പി.ജി. പ്രോഗ്രാമിലെ മൂന്ന് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി കംപ്യൂട്ടർ സയൻസ്, എം.എസ്.സി. ഇലക്ട്രോണിക്സ്, എം.കോം. ഫിനാൻസ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. 50 ശതമാനം സീറ്റിൽ കേരള യൂണിവേഴ്സിറ്റിയും 50 ശതമാനം സീറ്റിൽ കോളജും മെറിറ്റടിസ്ഥാനത്തിലാണ്  അഡ്മിഷൻ നടത്തുന്നത്. admissions.keralauniversity.ac.in ൽ രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പരുമായി ihrdadmissions.org എന്ന സൈറ്റിൽ കൂടി രജിസ്റ്റർ ചെയ്യണം. കോളജിൽ ഹെൽപ് ഡെസ്‌കും പ്രവർത്തിക്കുന്നുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 30. വിശദവിവരങ്ങൾക്ക് ഫോൺ: 8547005046, 9562771381,944703277,0471 2304494.

date