Post Category
മസ്റ്ററിങ് നടത്തണം
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും പെൻഷൻ വാങ്ങിവരുന്ന എല്ലാ പെൻഷൻകാരും ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ നടത്തുന്ന വാർഷിക മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങൾ വഴി നടത്തണം. 2024 ഡിസംബർ 31 വരെ റിട്ടയർമെന്റ് തീയതി വരുന്നതും, കഴിഞ്ഞ വർഷത്തെ പൊതു മസ്റ്ററിംഗ് കാലയളവിൽ മസ്റ്ററിംഗ് ചെയ്യാതെ മുൻ മാസങ്ങളിൽ 1 മുതൽ 20 വരെയുള്ള തീയതികളിൽ മസ്റ്ററിംഗ് ചെയ്തവരും ഇക്കാലയളവിൽ മസ്റ്ററിംഗ് ചെയ്യണം. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർ മാത്രം ലൈഫ് സർട്ടിഫിക്കറ്റും ആധാറും ഓഫീസിൽ ഹാജരാക്കണം. കിടപ്പ് രോഗികൾക്ക് അക്ഷയ കേന്ദ്ര പ്രതിനിധി വീട്ടിൽ എത്തി മസ്റ്ററിംഗ് ചെയ്യിപ്പിക്കും. മേൽ പറഞ്ഞ തീയതിക്കുള്ളിൽ മസ്റ്ററിംഗ് ചെയ്യാത്തവർക്ക് തുടർ കാലയളവിൽ അനുവദിക്കുന്ന പെൻഷന് അർഹതയുണ്ടാകില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2556895.
പി.എൻ.എക്സ് 2903/2025
date
- Log in to post comments