Skip to main content

കൃഷിവകുപ്പിനു കീഴിൽ ഫെസിലിറ്റേറ്റർ നിയമനം

 

 

കൃഷി വകുപ്പിന് കീഴിൽ ജില്ലയിലെ ഇൻപുട്ട് ഡീലേഴ്‌സിനായി സംഘടിപ്പിക്കുന്ന ഡി എ ഇ എസ് ഐ (ഡിപ്ലോമ ഇൻ അഗ്രികൾച്ചർ എക്സ്റ്റൻഷൻ സർവിസസ് ഫോർ ഇൻപുട് ഡീലേഴ്‌സ്) പരിപാടിയുടെ 2025-2026 വർഷത്തേക്കുള്ള ബാച്ചിൻ്റെ ഫെസിലിറ്റേറ്റർ തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൃഷി / ഹോർട്ടിക്കൾച്ചർ എന്നിവയിലേതിലെങ്കിലും ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്കും, കൃഷി അനുബന്ധ മേഖലയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തന പരിചയമുള്ളവർക്കും അപേക്ഷിക്കാം.

കൃഷി ബിരുദമുള്ള, കൃഷി വകുപ്പ്, കാർഷിക യൂണിവേഴ്‌സിറ്റി, കൃഷി വിജ്ഞാൻ കേന്ദ്രം

എന്നിവിടങ്ങളിൽ ഇരുപത് വർഷത്തെ സേവന പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.

 

 താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ വിശദമായ ബയോഡേറ്റയും, യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം കൃഷി ഡെപ്യൂട്ടി ഡയറക്‌ടർ, ആർ എറ്റി.റ്റി.സി വൈറ്റില നെട്ടൂർ പി ഒ, എറണാകുളം 682040 എന്ന വിലാസത്തിൽ തപാൽ മുഖേനയോ, നേരിട്ടോ ജൂലൈ 7 വൈകിട്ട് 3 ന് മുമ്പായി സമർപ്പിക്കേണ്ടതാണ്.

date