Skip to main content

വനിതാ ശാക്തീകരണത്തിനായി കുടുംബശ്രീയുടെ ‘ഓക്സില്ലോ’ കാമ്പയിൻ

 

 

 എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഓക്സില്ലോ കാമ്പയിന് തുടക്കമായി.

18 മുതൽ 40 വയസ്സുവരെയുള്ള വനിതകളിലൂടെ കുടുംബശ്രീയുടെ ഓക്സിലറി ഗ്രൂപ്പുകളുടെ വ്യാപനവും ശാക്തീകരണവുമാണ് ‘ഓക്സില്ലോ’ (Auxiliary Expansion, Livelihood Launch and Leadership Optimization) പ്രധാന ലക്ഷ്യം.

 

സംഘടനയുടെ ഭാഗമാകാതെ പിന്നിൽ നിൽക്കുന്ന വീട്ടമ്മമാർക്കും യുവതികൾക്കും സമൂഹത്തിൽ സജീവ പങ്കാളികളാകാനുള്ള വാതിലുകളൊരുക്കും. യുവശക്തിയെ സാമൂഹിക, സാമ്പത്തിക രംഗങ്ങളിലേക്ക് നയിച്ചുകൊണ്ട് അവരുടെ ജീവിതത്തിലെ സ്വയംപര്യാപ്തത ഉറപ്പുവരുത്തും.

 

2021-22 സാമ്പത്തിക വർഷത്തിൽ രൂപംകൊണ്ട ഓക്സിലറി ഗ്രൂപ്പുകൾ അനവധി ഇടപെടലുകൾക്ക് വാതിലൊരുക്കിയിരുന്നു. യുവതികളുടെ നേതൃത്വം, ആശയവിനിമയം, സംരംഭങ്ങൾ ആരംഭിക്കുന്ന കഴിവ്, സാമൂഹിക ഇടപെടൽ തുടങ്ങിയ മേഖലകളിൽ ഇവ പ്രവർത്തിച്ചുവെന്നതിന്റെ ആധികാരികതയാണ് ‘ഓക്സില്ലോ’ കാമ്പയിൻ എന്ന ആശയത്തിൽ എത്തിച്ചത് .

 

ജില്ലയിലെ നിലവിലുള്ള 650 ഓളം ഓക്സിലറി ഗ്രൂപ്പുകൾക്കും പുറമെ, ഓരോ അയൽക്കൂട്ടത്തിലും കുറഞ്ഞത് ഒരു ഓക്സിലറി ഗ്രൂപ്പ് എന്ന ലക്ഷ്യത്തോടെ പുതിയ ഗ്രൂപ്പുകൾ രൂപീകരിക്കുന്നു. നിലവിലുള്ള ഗ്രൂപ്പുകളുടെ പുനസംഘടനയും അവയെ സൂക്ഷ്മ സാമ്പത്തിക ഗ്രൂപ്പുകൾ (MEIG) ആയി കാറ്റഗറൈസ് ചെയ്യലും താത്പര്യമില്ലാത്ത ഗ്രൂപ്പുകൾ തിരിച്ചറിയലുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

 

പ്രധാന പ്രവർത്തനങ്ങൾ:

 

അയൽക്കൂട്ട അംഗത്വമില്ലാത്ത യുവതികളെ തിരിച്ചറിയൽ,

അവരെ ഓക്സിലറി ഗ്രൂപ്പുകളിൽ അംഗമാക്കൽ,

ജീവനോപാധി പരിശീലനങ്ങൾ,

സംരംഭം ആരംഭിക്കുന്നതിനു സഹായം,

നേതൃത്വ പരിശീലനം

സാമൂഹിക ഇടപെടലുകളിൽ പങ്കാളിത്തം.

 

അതോടൊപ്പം സിഡിഎസ്,എഡിഎസ് തലത്തിലെ പരിശീലന ക്യാമ്പുകളും പ്രത്യേക അയൽക്കൂട്ട യോഗങ്ങളും, 18-40 വയസ്സുകാരുടെ വിവര ശേഖരണവും ഗൃഹ സന്ദർശനവും യുവതീ സംഗമങ്ങളും നടത്തിവരുന്നു.

date