ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി
സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണ പരിപാടികളുടെ അഞ്ചാംഘട്ടം ജില്ലാതല ഉദ്ഘാടനം ഡോ. സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ നിര്‍വഹിച്ചു. എ.ഡി.എം നിര്‍മല്‍ കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ എസ്. ജയന്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഹരികുമാരന്‍ നായര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മാനേജറുമായ എച്ച്. നൂറുദ്ദീന്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അരവിന്ദ് ഘോഷ്, ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ഹരികുമാര്‍, കേരള എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആര്‍ രജിത്ത്, ജില്ലാ പ്രസിഡന്റ് എ.രാജു, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആന്റണി പീറ്റര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ പ്രവീണ്‍, പി.ടി.എ പ്രസിഡന്റ് ബാബു രാജേന്ദ്രപ്രസാദ്, പ്രിന്‍സിപ്പല്‍ പ്രമോദ്, ഹെഡ്മിസ്ട്രസ് ആര്‍ അജിത എന്നിവര്‍ സംസാരിച്ചു.
- Log in to post comments