Skip to main content

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

  ജില്ലാ ആശുപത്രിയില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.എസ്.അനു ഉദ്ഘാടനം ചെയ്തു.  കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി. പ്ലാസ അധ്യക്ഷയായി. ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എന്‍.ശ്രീകാന്ത്, ആര്‍ എം ഒ ഡോ. ഗൗരിപ്രിയ, ജില്ലാ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ റ്റി. ഷാലിമ,  ലോ സെക്രട്ടറി എസ്.ഹരീഷ് കുമാര്‍, നഴ്‌സിങ് സൂപ്രണ്ട് എസ്.ലായി, കെ.എം മുകേഷ് എന്നിവര്‍ സംസാരിച്ചു.   ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് സര്‍ജന്‍ ഡോ. നമിത നസീര്‍ ലഹരി ഉപയോഗവും ദൂഷ്യഫലങ്ങളും   വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.  
 

date