ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള SBTE കേരളയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സംസ്ഥാനത്തെ ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിലും സ്വകാര്യ എഫ് ഡി ജി ടി സ്ഥാപനങ്ങളിലും നടത്തുന്ന രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിംഗ് ആന്റ് ഗാർമെന്റ് ടെക്നോളജി പ്രോഗ്രാമിലേക്ക് 2025-26 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാനടിസ്ഥാനത്തിലുള്ള പ്രവേശന നടപടികൾ ജൂൺ 27 മുതൽ ആരംഭിക്കും.
എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിനർഹത നേടിയിട്ടുള്ളവർക്ക് പ്രവേശനത്തിനപേക്ഷിക്കാവുന്നതാണ്. എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ഗ്രേഡ് പോയിന്റ് ആസ്പദമാക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. മൊത്തം ഗ്രേഡ് പോയിന്റ് ആകെ വിഷയങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ച് ശരാശരി ഗ്രേഡ് പോയിന്റ് കണക്കാക്കുന്നു.
ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം,കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) 5% സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പ്രത്യേക സംവരണമായി ഓരോ സ്ഥാപനത്തിലും ഒരു സീറ്റുവീതം യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ വിധവകൾക്കായി സംവരണം ചെയ്തിരിക്കുന്നു. എസ് സി/ എസ് ടി, ഒ ഇ സി, എസ് ഇ ബി സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% സംവരണം അനുവദിച്ചിട്ടുണ്ട്.
വസ്ത്ര രൂപകല്പന, നിർമ്മാണം, അലങ്കാരം, വിപണനം എന്നിവ ശാസ്ത്രീയമായി പഠിക്കുന്നതിന് ഫാഷൻ ഡിസൈനിംഗ് ആന്റ് ഗാർമെന്റ് ടെക്നോളജി ഉപകരിക്കുന്നു. പരമ്പരാഗത വസ്ത്ര നിർമ്മാണ മേഖലകളിൽ വൈദഗ്ദ്യം നേടുന്നതിനോടൊപ്പം കമ്പ്യൂട്ടർ അധിഷ്ടിത ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യം നേടാൻ കഴിയുന്നതാണ്. കാലാകാലങ്ങളിൽ ഈ മേഖലകളിലുണ്ടാകുന്ന പുത്തൻ ട്രെൻഡുകളെ സ്വാംശീകരിക്കുന്നതിനും, തനതു രീതിയിൽ വികസിപ്പിക്കുന്നതിനും പുനരാവിഷ്കരിക്കുന്നതിനും ഈ പ്രോഗ്രാം ഉപകരിക്കുന്നു. സാധാരണയുള്ള വസ്ത്രനിർമ്മാണ പഠന രീതിയിൽ നിന്നും വ്യത്യസ്തമായി വസ്ത്ര രൂപകല്പന, നിർമ്മാണം, അലങ്കാരം എന്നിവയിൽ ശാസ്ത്രീയമായ അവബോധം നൽകി പ്രായോഗിക വൈദഗ്ദ്യത്തിന് പ്രാധാന്യം നൽകുന്നുവെന്നതാണ് ഈ പ്രോഗ്രാമിന്റെ സവിശേഷത. വസ്ത്ര നിർമ്മാണ മേഖലയിലെ പുതിയ മാറ്റങ്ങൾ കൂടി കണ്ടുകൊണ്ട് പരിഷ്കരിച്ച കരിക്കുലമാണ് 2017 മുതൽ നടപ്പിലാക്കി വരുന്നത്. ആറ് ആഴ്ച നീണ്ടു നിൽക്കുന്ന ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, കമ്പ്യൂട്ടർ എയിഡഡ് ഫാഷൻ ഡിസൈനിംഗ്, വ്യക്തിത്വ മികവും ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള ഇംഗ്ലീഷ് & വർക്ക്പ്ലേസ് സ്കിൽസ് പരിശീലനം തുടങ്ങിയവയും ഈ പ്രോഗ്രാമിനെ വ്യത്യസ്തമാക്കുന്നു.
പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 50 രൂപയും, മറ്റുള്ളവർക്ക് 100 രൂപ യുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org/gifd എന്ന വെബ്ബ്സൈറ്റ് മുഖേന വൺ ടൈം രജിസ്ട്രേഷൻ പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും അതിനു ശേഷം വിവിധ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിലേക്കും ഓപ്ഷൻ നൽകി അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്നതുമാണ്. വിവിധ സ്വകാര്യ എഫ് ഡി ജി ടി സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുവാൻ ആഗ്രഹിക്കുന്നവർ ഓരോ സ്ഥാപനങ്ങൾ തെരഞ്ഞെടുത്ത് വെവ്വേറെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും പ്രോഗ്രാം നടത്തപ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങളും അനുബന്ധങ്ങളും ജൂൺ 27 മുതൽ www.polyadmission.org/gifd എന്ന അഡ്മിഷൻ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
വൺ ടൈം രജിസ്ട്രേഷൻ / ഓൺലൈൻ അപേക്ഷ സമർപ്പണം / ജി ഐ എഫ് ഡി പ്രവേശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് എല്ലാ സ്ഥാപനങ്ങളിലെയും ഹെൽപ്പ്ഡസ്കുകളിൽ ലഭ്യമാക്കിയിട്ടുള്ള ജീവനക്കാരുടെ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. നമ്പറുകൾ അഡ്മിഷൻ പോർട്ടലിലെ 'CONTACT US' എന്ന ലിങ്കിൽ
പി.എൻ.എക്സ് 2925/2025
- Log in to post comments