ജില്ലയില്‍ 'പാഴ്പുതുക്കം' അപ്‌സൈക്കിളിങ് ക്യാമ്പയിന് തുടക്കമായി
പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഐ ആര്‍ ടി സി (ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍) നടത്തുന്ന 'പാഴ്പുതുക്കം' അപ്‌സൈക്കിളിങ് ക്യാമ്പയിനിന് പാലക്കാട് ജില്ലയില്‍ തുടക്കമായി. 2025-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ തീം 'എന്‍ഡിങ് പ്ലാസ്റ്റിക് പൊല്യൂഷന്‍ ' എന്നതിനെ അടിസ്ഥാനമാക്കി ലോക പരിസര ദിനത്തില്‍ ആരംഭിച്ച കാമ്പയിന്‍ ലോക പ്ലാസ്റ്റിക് ബാഗ് രഹിത ദിനമായ ജൂലൈ മൂന്നിന് അവസാനിക്കും. ഒരു മാസം നീണ്ടു നില്‍ക്കുന്ന ഈ ക്യാമ്പയിന്‍, കുട്ടികളിലൂടെയും അധ്യാപകരിലൂടെയുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തിന് മാലിന്യ പരിപാലനത്തെക്കുറിച്ചുള്ള അവബോധം സൃഷിടിക്കുകയാണ് ലക്ഷ്യം. ക്യാമ്പയിനിന് നേതൃത്വം നല്‍കുന്ന ഐ ആര്‍ ടി സി (ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍) ഹരിത സഹായ സ്ഥാപനത്തിന്റെ കീഴില്‍, കഴിഞ്ഞ ആറ് വര്‍ഷമായി മാലിന്യ പരിപാലന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
പഴയ സാരികള്‍ ശേഖരിച്ച് ഭംഗിയുള്ള സഞ്ചികളാക്കി മാറ്റുക, ഉപയോഗശൂന്യമായ പുതപ്പുകള്‍ ഉപയോഗിച്ച് പൂച്ചട്ടികള്‍ നിര്‍മ്മിക്കുക, തകരാറിലായ എല്‍ ഇ ഡി ബള്‍ബുകള്‍, പേനകള്‍ എന്നിവ ശരിയാക്കി ഉപയോഗയോഗ്യമാക്കുക, ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ച് കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുക, കൈമാറ്റക്കട, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, മത്സരങ്ങള്‍ തുടങ്ങിയവ ക്യാമ്പയിന്റെ ഭാഗമാണ്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ലൂക്ക സയന്‍സ് പോര്‍ട്ടല്‍, സയന്‍സ് കേരള എന്നിവയുടെ അക്കാദമിക പിന്തുണയോടെ, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയില്‍ 150-ലധികം സ്‌കൂളുകള്‍ ഇതിനോടകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
- Log in to post comments